ചിറ്റൂർ: ആസിഡ് എറിഞ്ഞു വീഴ്ത്തിയശേഷം കോണ്ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പ്രാദേശിക കോണ്ഗ്രസ് നേതാവായ രാജശേഖര റെഡ്ഡിയാണു കൊല്ലപ്പെട്ടത്. കെസിബി പുരം മണ്ഡൽ സ്കൂളിനു സമീപം ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു കൊലപാതകം. റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ചെങ്കൽച്ചൂളയിൽനിന്നു വീട്ടിലേക്കു തിരികെവരുംവഴി അക്രമികൾ റെഡ്ഡിയെ ആസിഡ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.