ശ്രീനഗർ: കാഷ്മീരിൽ ഭീകരപ്രവർത്തനത്തിനു ധനസഹായം നല്കിയ കേസുമായി ബന്ധപ്പെട്ട് രണ്ടു വിഘടനവാദി നേതാക്കൾക്ക് എൻഐഎ സമൻസ് അയച്ചു. തെഹ്റിക് ഇ-ഹൂറിയത്ത് നേതാക്കളായ ഫാറൂഖ് അഹമ്മദ് ദർ, ജാവേദ് അഹമ്മദ് ബാബ എന്നിവരോട് ഇന്ന് എൻഐഎയുടെ കേന്ദ്ര ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്പാകെ ഹാജരാക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം രണ്ടു നേതാക്കളെയും കാഷ്മീരിൽവച്ച് എൻഐഎ സംഘം നാലു ദിവസം തുടർച്ചയായി ചോദ്യംചെയ്തിരുന്നു.