എഡിന്‍ബര്‍ഗ്: ഐഎസ്എലില്‍ നാലാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. മൂന്നാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്കീ താരം ആരോണ്‍ ഹ്യൂസ് എന്ന ഹ്യൂസേട്ടൻ അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായി. വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമംഗമായ ഹ്യൂസ് സ്കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം ഡിവിഷന് ക്ലബ്ബുമായി ഒരു വര്‍ഷത്തേക്ക കരാര്‍ ഒപ്പിട്ടതോടെയാണിത്.
സ്കോട്ടിഷ് ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡ്ലൊത്തിയാനുമായാണ് ഒരു വര്ഷത്തേക് മലയാളികളുടെ പ്രിയപ്പെട്ട ‘’ഹ്യൂസേട്ടന്’’ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. തന്റെ ദേശീയ ടീമായ ഉത്തര അയര്‍ലന്‍ഡ് ടീമില്‍ തുടരുന്നതിന് ഇത് ഏറെ സഹായിക്കുമെന്നാണ് ഹ്യൂസിന്റെ പ്രതീക്ഷ. ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരളത്തിനായി ആരോണ്‍ ഹ്യൂസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ റിഷ് താരം നിർണായക പ്രകടനങ്ങൾ നടത്തി. ഒരു ഗോളും ഹ്യൂസിന്റെ പേരിലുണ്ടായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനായി 205 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഹ്യൂസ്.
'ഹ്യൂസേട്ടൻ’ അടുത്ത സീസണിൽ ഇല്ല
12:18 AM May 29, 2017 | Deepika.com