ഛത്തീസ്ഗഡ്: പോലീസിന്റെ ഒറ്റുകാരനെന്ന് ആരോപിച്ച് മുൻ സഹപ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ സാൻവേൽ ഗ്രാമത്തിലാണു സംഭവം. അന്ദുറാം ബെൻജാം എന്നയാളാണു കൊല്ലപ്പെട്ടത്.
2016 മാർച്ചിൽ ഇയാൾ പോലീസിനു കീഴടങ്ങിയിരുന്നു. സാധാരണക്കാരുടെ വേഷത്തിലെത്തിയ മൂന്നു മാവോയിസ്റ്റുകൾ കോടാലികൊണ്ട് ബെൻജാമിനെ വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്.