വത്തിക്കാൻസിറ്റി: ഈജിപ്തിലെ മിന്യായിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 29 കോപ്റ്റിക് ക്രൈസ്തവർ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായവരാണെന്നു ഫ്രാൻസിസ് മാർപാപ്പ. വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാലാണ് അവർക്കു ജീവൻ നഷ്ടമായതെന്ന് ഇന്നലെ വത്തിക്കാനിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം സന്ദേശം നൽകി സംസാരിച്ച മാർപാപ്പ ചൂണ്ടിക്കാട്ടി.
ഈ രക്തസാക്ഷികളുടെ ജീവത്യാഗം ഭീകരരുടെ മനഃപ്പരിവർത്തനത്തിന് സഹായിക്കട്ടെയെന്നു മാർപാപ്പ പ്രത്യാശിച്ചു. മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന് ഇരയായവർക്കു വേണ്ടിയും മാർപാപ്പ പ്രാർഥിച്ചു.
ഈ രക്തസാക്ഷികളുടെ ജീവത്യാഗം ഭീകരരുടെ മനഃപ്പരിവർത്തനത്തിന് സഹായിക്കട്ടെയെന്നു മാർപാപ്പ പ്രത്യാശിച്ചു. മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന് ഇരയായവർക്കു വേണ്ടിയും മാർപാപ്പ പ്രാർഥിച്ചു.