വാഷിംഗ്ടൺ: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടന്പടിയിൽനിന്നു പിന്മാറാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതായി സൂചന. ഉടന്പടിക്കു പിന്തുണ നൽകണമോ എന്ന കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്നു ഇറ്റലിയിൽ ജിഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയുടെ സമാപനത്തിൽ ട്രംപ് ട്വീറ്റ് ചെയ്തു. ആഗോള താപനത്തിനു കാരണമായ ഹതിതഗൃഹ വാതകങ്ങളുടെ നിർഗമനം കുറയ്ക്കുന്നതിനു ക്വോട്ട നിശ്ചയിക്കുന്ന പാരീസ് ഉടന്പടി പ്രഹസനമാമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. 195രാജ്യങ്ങൾ ഒപ്പുവച്ചിട്ടുള്ള ഉടന്പടിയാണിത്