ന്യൂയോർക്ക്: യുഎസിലേക്കും യുഎസിൽനിന്നു പുറത്തേക്കുമുള്ള അന്തർദേശീയ വിമാനസർവീസുകളിൽ ലാപ് ടോപുകൾ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ജോൺ കെല്ലി പറഞ്ഞു. തുർക്കി, ജോർദാൻ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി പത്ത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽനിന്നു യുഎസിനുള്ള വിമാനങ്ങളിൽ യാത്രക്കാർ കാബിനിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതു നിരോധിച്ച് മാർച്ചിൽ യുഎസ് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ബ്രിട്ടനും സമാനമായ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.