സിയൂള്‍: അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നാളെ തുടങ്ങും ആദ്യ മത്സരങ്ങളില്‍ വെനസ്വേല ജപ്പാനെയും ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെയും നേരിടും. ഗ്രൂപ്പ് എയില്‍നിന്ന് ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ ഗ്രൂപ്പ് ബിയില്‍നിന്ന് വെനസ്വേല, മെക്സിക്കോ, ജര്‍മനി, ഗ്രൂപ്പ് സിയില്‍നിന്ന് സാംബിയ, പോര്‍ച്ചുഗല്‍, കോസ്റ്റാറിക്ക ഗ്രൂപ്പ് ഡിയില്‍നിന്ന് ഉറുഗ്വെ, ഇറ്റലി, ജപ്പാന് ഗ്രൂപ്പ് ഇയില്‍നിന്ന് ഫ്രാന്‍സ്, ന്യൂസിലന്‍ഡ് ഗ്രൂപ്പ് എഫില്‍ നിന്ന് യുഎസ്എ, സെനഗല്‍ പ്രീക്വാര്‍ട്ടറിലെത്തി. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഫ്രാന്‍സ് 2-0ന് ന്യൂസിലന്‍ഡിനെയും ഹോണ്ടുറാസ് ഇതേ സ്കോറിന് വിയറ്റ്നാമിനെയും തോല്‍പ്പിച്ചു.
ഗ്രൂപ്പ് എഫില്‍ സെനഗലും ഇക്വഡോറും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ യുഎസ്എയും സൗദി അറേബ്യയും 1-1ന് സമനിലയില്‍ പിരിഞ്ഞു.
അണ്ടര്‍ 20 ലോകകപ്പ്: പ്രീക്വാർട്ടർ ലൈനപ്പായി
11:31 PM May 28, 2017 | Deepika.com