ഇസ്ലാമാബാദ്: കാഷ്മീർ താഴ്വരയിലെ അക്രമം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നു പാക്കിസ്ഥാൻ. ഇന്ത്യൻ സൈന്യം നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.