വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ബിഗ്ന്യു ബ്രിസെൻസ്കി (89) അന്തരിച്ചു. ബ്രിസെൻസ്കിയുടെ മകളും അവതാരകയുമായ മിക സമൂഹമാധ്യമത്തിലൂടെയാണ് മരണ വിവരം വെളിപ്പെടുത്തിയത്. എന്നാൽ, മരണകാരണം മിക വെളിപ്പെടുത്തിയില്ല.
ജിമ്മി കാർട്ടർ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു പോളിഷ് വംശജനായ ബ്രിസെൻസ്കി. അഫ്ഗാനിലെ സോവ്യറ്റ് അധിനിവേശം, ടെഹ്റാനിൽ 52 അമേരിക്കക്കാർ ബന്ധികളാക്കപ്പെട്ടത്, ഇറാൻ വിപ്ലവം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇടപെടാനുള്ള ബുദ്ധി കാർട്ടറിന് ഉപദേശിച്ചത് ഇദ്ദേഹമാണ്. യുഎസ്-ചൈന നയതന്ത്രബന്ധത്തിനു ചുക്കാൻ പിടിച്ചതും ബ്രിസെൻസ്കിയായിരുന്നു.