ലണ്ടൻ: ഇരുപത്തിരണ്ടുപേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റർ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി അറസ്റ്റിലായതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു. ഇവർ ഒളിവിൽകഴിഞ്ഞിരുന്ന വീടിനുള്ളിൽ കടക്കാൻ പോലീസ് നിയന്ത്രിത സ്ഫോടനം നടത്തി. മാഞ്ചസ്റ്റർ നഗരത്തിന്റെ വടക്കൻ പ്രദേശത്തുനിന്നാണ് ഇവർ അറസ്റ്റിലായത്.
മണിക്കൂറുകൾക്കുശേഷം നഗരത്തിന്റെ തെക്കൻ പ്രദേശമായ മോസ് സൈഡിൽ പോലീസും ബോംബ് സ്ക്വാഡും വീടുകളിൽ ഉൾപ്പെടെ വ്യാപക തെരച്ചിൽ നടത്തി.
അതേസമയം, ബ്രിട്ടനിൽ 23,000 തീവ്രവാദികൾ ഉള്ളതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ദ ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.