സിഡ്നി: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിക്കണമെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ബിസിസിഐ പുതിയ കോച്ചിനായി അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് പോണ്ടിംഗിന്റെ പ്രതികരണം.
വിദേശ പരിശീലകരെ തേടുന്ന ബിസിസിഐയോട് എനിക്ക് പറയാനുള്ളത് രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കണമെന്നാണ്. അതിലും നല്ല ഒരാളെ ലഭിക്കില്ല- പോണ്ടിംഗ് പറഞ്ഞു. ദ്രാവിഡിന് മൂന്ന് ഫോര്‍മാറ്റിലേയും കളിയെക്കുറിച്ച് കൃത്യമായി ധാരണയുണ്ടെന്നും അനുഭവ പരിചയമുണ്ടെന്നും പോണ്ടിംഗ് പറയുന്നു.ദ്രാവിഡിനെ പ്രശംസിച്ച് നേരത്തേയും പോണ്ടിംഗ് രംഗത്ത് വന്നിരുന്നു. യുവതാരങ്ങള്‍ക്ക് ദ്രാവിഡ് മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് പോണ്ടിംഗ് ചൂണ്ടിക്കാട്ടി. നിലവില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെയും ഡല്‍ഹി ഡയര്‍ ഡെവിള്സിന്റേയും പരിശീലകനാണ് ദ്രാവിഡ്.
രണ്ട് ദിവസം മുമ്പാണ് പുതിയ ഇന്ത്യന്‍ കോച്ചിനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്.
ദ്രാവിഡിനെ ഇന്ത്യൻ കോച്ചാക്കണം: റിക്കി പോണ്ടിംഗ്
12:01 AM May 28, 2017 | Deepika.com