ബര്‍ലിന്‍: പോര്‍ച്ചുഗലിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബര്‍ണാഡോ സില്‍വയ്ക്കായി മാഞ്ചസ്റ്റര്‍ സിറ്റി 43 മില്യന്‍ പൗണ്ടിന്റെ കരാര്‍ പൂര്‍ത്തിയാക്കി.ഫ്രഞ്ച് ചാന്പ്യന്മാരായ മോണക്കോയുടെ താരമാണ് സില്‍വ ഇപ്പോള്‍. ഇരുപത്തിരണ്ടുകാരനായ സില് ജൂലൈ ഒന്നിന് ടീമിനൊപ്പം ചേരും.
ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സില്‍വയുടെ പ്രതികരണം. ഈ സീസണില്‍ മോണക്കോയ്ക്കായി 58 മത്സരങ്ങള്‍ സില്‍വ കളിച്ചു. ഇതില്‍ രണ്ടെണ്ണം സിറ്റിക്കെതിരേയായിരുന്നു. 58 മത്സരങ്ങളില്‍ 11 ഗോളും 12 അസിസ്റ്റുമാണ് സില്‍വയുടെ സംഭാവന.
പോര്‍ച്ചുഗലിനായി 12 മത്സരങ്ങളില്‍ ഒരു ഗോളും നേടിയിട്ടുണ്ട്. മോണക്കോയില് പ്ലേമേക്കറുടെ റോളാണ് സില്‍വയ്ക്ക്. ലോകത്തെ ഏറ്റവും മികച്ച കോച്ചുമാരില്‍ ഒരാളായ പെപ് ഗാര്ഡിയോളയ്ക്കു കീഴില്‍ പരിശീലനം നേടാനുള്ള അവസരം നിരസിക്കാന്‍ കഴിയില്ലെന്നും സില്‍വ പറഞ്ഞു.
ജോസ് കുമ്പിളുവേലില്‍
ബര്‍ണാഡോ സില്‍വ സിറ്റിയിലേക്ക്
12:01 AM May 28, 2017 | Deepika.com