+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുഖോയ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡ​ൽ​ഹി: മ​ല​യാ​ളി ഉ​ൾ​പ്പ​ടെ ര​ണ്ടു പൈ​ല​റ്റു​മാ​രു​മാ​യി ചൈ​നീസ് അ​തി​ർ​ത്തി​ക്കു സ​മീ​പം കാ​ണാ​താ​യ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. എ​ന്നാ​ൽ, വി​മാ​
സുഖോയ് വിമാനത്തിന്‍റെ  അവശിഷ്ടങ്ങൾ കണ്ടെത്തി
ന്യൂഡ​ൽ​ഹി: മ​ല​യാ​ളി ഉ​ൾ​പ്പ​ടെ ര​ണ്ടു പൈ​ല​റ്റു​മാ​രു​മാ​യി ചൈ​നീസ് അ​തി​ർ​ത്തി​ക്കു സ​മീ​പം കാ​ണാ​താ​യ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. എ​ന്നാ​ൽ, വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റു​മാ​രെ കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന അ​സ​മി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ട്ടി​ൽ നി​ന്നാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളേ ല​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും പൂ​ർ​ണ​മാ​യ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് വി​വ​രം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ച്ചു​ദേ​വ് (25) ആ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി പൈ​ല​റ്റ്.

ഈ ​മാ​സം 23 ന് ​രാ​വി​ലെ 9.30ന് ​ആ​സാ​മി​ലെ തേ​സ്പൂ​രി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഡോ​ലാ​സാം​ഗ് മേ​ഖ​ല​യി​ലാ​ണു കാ​ണാ​താ​യ​ത്. ചൈ​ന​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യാ​ണി​ത്. അ​വ​സാ​ന സ​ന്ദേ​ശം 11.30ന് ​ആ​ണ് വി​മാ​ന​ത്തി​ൽ നി​ന്നു ല​ഭി​ച്ച​ത്.

സാ​ധാ​ര​ണ പ​രി​ശീ​ല​ന പ​റ​ക്ക​ലി​ന് ഇ​ട​യി​ലാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. തേ​സ്പൂ​രി​ന് 60 കി​ലോ​മീ​റ്റ​ർ വ​ട​ക്ക് പ​റ​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് സു​ഖോ​യ് 30 വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​ത്. റ​ഡാ​ർ ബ​ന്ധ​വും റേ​ഡി​യോ ബ​ന്ധ​വും ന​ഷ്ട​മായെന്നു വ്യോ​മ​സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. ചൈ​നാ അ​തി​ർ​ത്തി​യി​ൽ നി​ന്നും 172 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് തേ​സ്പൂ​ർ വ്യോ​മ​താ​വ​ളം.

സു​ഖോ​യ് വി​മാ​ന​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​ത്തെ ചൊ​ല്ലി നേ​ര​ത്തെ വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. അ​പ​ക​ട​ത്തി​നു കാ​ര​ണം യ​ന്ത്ര ത​ക​രാ​റാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
എ​ന്നാ​ൽ അ​തി​ർ​ത്തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ചൈ​ന സൈ​നി​ക വി​ന്യാ​സം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ രാ​ജ​സ്ഥാ​നി​ലെ ബാ​മ​റി​ൽ സു​ഖോ​യ് 30 വി​മാ​നം ത​ക​ർ​ന്ന് വീ​ണി​രു​ന്നു. ര​ണ്ട് പൈ​ല​റ്റു​മാ​രും പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ മൂ​ന്നാ​മ​ത്തെ സു​ഖോ​യ് വി​മാ​ന അ​പ​ക​ട​മാ​യി​രു​ന്നു അ​ത്.