കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ സൈനികത്താവളത്തിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15 പട്ടാളക്കാർ കൊല്ലപ്പെട്ടു. മൂന്നുദിവസം മുന്പ് ഇതേ മേഖലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ പത്തുപട്ടാളക്കാർക്കു ജീവഹാനി നേരിടുകയുണ്ടായി.കാബൂളിലെ കേന്ദ്ര ഭരണകൂടം തങ്ങൾക്കു വേണ്ടത്ര സഹായം എത്തിക്കുന്നില്ലെന്നു കാണ്ഡഹാർ പോലീസ് മേധാവി ജനറൽ അബ്ദൽ റസീക്ക് പരാതിപ്പെട്ടു.
കാണ്ഡഹാർ, ഹെൽമന്ദ്, ഉർസുഗാൻ പ്രവിശ്യകളോടു കാബൂൾ പരിഗണന കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു
കാണ്ഡഹാർ, ഹെൽമന്ദ്, ഉർസുഗാൻ പ്രവിശ്യകളോടു കാബൂൾ പരിഗണന കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു