തവോർമിന (ഇറ്റലി): ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ഉത്തരകൊറിയ ലോകത്തിനു മുഴുവൻ പ്രശ്നമാണെന്നും, ആ പ്രശ്നം പരിഹരിക്കുമെന്നും ഡോണൾഡ് ട്രംപ്. ജിഏഴ് ഉച്ചകോടിക്കെത്തിയ ട്രംപ് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്നം പരിഹരിക്കപ്പെടുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ടെന്നു പറഞ്ഞ ട്രംപ് കൂടുതൽ വിശദീകരണത്തിനു തയാറായില്ല. ആണവായുധ വാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ നിരവധി മിസൈലുകൾ അടുത്തയിടെ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. അടുത്തയിടെ ഫിലിപ്പീൻസ് പ്രസിഡന്റ് ഡുട്ടെർട്ടെയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അണ്വായുധങ്ങളുമായി ഒരു ഭ്രാന്തനെ കെട്ടഴിച്ചുവിടാനാവില്ലെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ പരാമർശിച്ച് ട്രംപ് പറഞ്ഞിരുന്നു.