വാഷിംഗ്ടൺ ഡിസി: റഷ്യൻ സ്ഥാനപതി സെർജി കിസ്ലയേവ്, മോസ്കോ ബാങ്കർ സെർജി ഗോർക്കോവ് എന്നിവരുമായി ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ ഡിസംബറിൽ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ മകൾ ഇവാങ്കയുടെ ഭർത്താവാണ് കുഷ്നർ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിനു സഹായകമായ വിവരങ്ങൾ കുഷ്നറിൽ നിന്നു കിട്ടുമോ എന്നാണ് എഫ്ബിഐ ആരായുന്നത്. റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കാൻ സന്നദ്ധമാണെന്ന് കുഷ്നറുടെ അഭിഭാഷകൻ പറഞ്ഞു.