ബ്രസൽസ്: മാഞ്ചസ്റ്റർ ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നുള്ള ഫോട്ടോകളും മറ്റു വിവരങ്ങളും യുഎസ് പത്രങ്ങളിൽ വരാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് നാറ്റോ ഉച്ചകോടിക്ക് ബ്രസൽസിൽ എത്തിയ ഡോണൾഡ് ട്രംപ് ഉറപ്പു നൽകി. ഇത്തരത്തിലുള്ള രഹസ്യം ചോർത്തലുകൾ കുറേനാളായി നടക്കുന്നുണ്ട്.ദേശസുരക്ഷയ്ക്കു തന്നെ ഭീഷണിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്ക് എതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു നിർദേശിക്കുമെന്നു ട്രംപ് വ്യക്തമാക്കി.
മാഞ്ചസ്റ്ററിൽനിന്നുള്ള ഫോട്ടോകൾ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചതിൽ ബ്രിട്ടീഷ് അധികൃതർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുമായി ഇന്റലിജൻസ് വിവരങ്ങൾ പങ്കു വയ്ക്കുന്നത് മാഞ്ചസ്റ്റർ പോലീസ് നിർത്തിവച്ചു.
ഇതേസമയം ഫോട്ടോകൾ പ്രസിദ്ധീകരിച്ചതിൽ അപാകതയില്ലെന്നു ന്യൂയോർക്ക് ടൈംസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഭീകരാക്രമണത്തിനിരയായവരുടെ കുടുംബങ്ങൾക്ക് വിഷമമുണ്ടാക്കുന്നതാണ് പത്രത്തിന്റെ നടപടിയെന്ന് മാഞ്ചസ്റ്റർ പോലീസ് മേധാവി ഇയാൻ ഹോപ്കിൻസ് പറഞ്ഞു.