ബർലിൻ: മറ്റു രാജ്യങ്ങളെ കശക്കുന്ന ദാരിദ്യവും ദുരിതവും തങ്ങളെ ബാധിക്കാതിരിക്കാൻ മതിലിനു പിന്നിൽ ഒളിക്കരുതെന്നു സന്പന്ന രാജ്യങ്ങളോടു മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ.
പ്രോട്ടസ്റ്റന്റ് നവീകരണത്തിന്റെ അഞ്ഞൂറാം വാർഷികം പ്രമാണിച്ചു ബർലിനിലെ ബ്രാൻഡൻബുർഗ് ഗേറ്റിൽ ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജർമൻ ചാൻസലർ ആംഗല മെർക്കലിനോടൊപ്പം എത്തിയ ഒബാമയ്ക്കു ഉജ്വല സ്വീകരണം ലഭിച്ചു.
ആഗോളീകരണവും സാങ്കേതിക വിദ്യയും മൂലം ലോകം ചുരുങ്ങുകയാണ്. വിദേശത്തെ കുഴപ്പങ്ങൾ ബാധിക്കാതെ ഒറ്റപ്പെട്ടു നിൽക്കാൻ ആർക്കുമാവില്ല. മറ്റു പ്രദേശങ്ങളിലെ ദുരിതവും യുദ്ധവും കെടുതികളും കണ്ടില്ലെന്നു നടിച്ചു തലപൂഴ്ത്തി ഒരു മതിലിനു പിന്നിൽ ഒളിക്കാമെന്നു കരുതേണ്ട-ഒബാമ പറഞ്ഞു.
മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ പരോക്ഷമായി പരാമർശിച്ചാണ് ഒബാമ ഇതു പറഞ്ഞത്. ലോകത്തിന്റെ പലഭാഗങ്ങളിലും കടുത്ത ദേശീയതയും വിദേശികളോടുള്ള വിരോധവും തലപൊക്കുന്നുണ്ട്. മനുഷ്യാവകാശത്തിനു വിരുദ്ധമായ ഈ പ്രവണതയെ ചെറുക്കണമെന്ന് ഒബാമ ഉദ്ബോധിപ്പിച്ചു.
അധികാരമൊഴിഞ്ഞശേഷം ഒബാമുടെ പ്രഥമ യൂറോപ്യൻ പര്യടനമായിരുന്നിത്. പ്രസിഡന്റെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അധികാരംവിട്ടശേഷം കുടുംബകാര്യങ്ങളിലാണു കൂടുതൽ ശ്രദ്ധിക്കുന്നത്. ബ്രാൻഡൻബുർഗ് ഗേറ്റ് മേഖലയിൽ വൻസുരക്ഷ ഏർപ്പെടുത്തിയിരുന്നു. പോലീസ് ഹെലികോപ്റ്ററുകൾ ആകാശത്തു വട്ടമിട്ടു പറന്നു.