സുദിർമൻ കപ്പ് ഇന്ത്യ നോക്കൗട്ടില്‍
12:01 AM May 25, 2017 | Deepika.com
ഗോള്‍ഡ് കോസ്റ്റ്(ഓസ്ട്രേലിയ): സുദിര്‍മന്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ഇന്തോനേഷ്യ ഡെന്മാര്ക്കിനെ 3-2നു പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ നോക്കൗട്ടിലെത്തിയത്. ഇന്ത്യ ഇന്തോനേഷ്യയെ 4-1നു തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ഡെന്മാര്ക്കിനോട് 1-4നുതോല്ക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ പോയിന്റ് 5-5 എന്നായി. ഡെന്മാര്ക്കും ഇതേ ഗ്രൂപ്പില്‍നിന്ന് (6-4) നോക്കൗട്ടിലെത്തിയപ്പോള്‍ ഇന്തോനേഷ്യ (4-6) പുറത്തായി. മൂന്നു ടീമും ഓരോ റൗണ്ട് വീതം ജയിച്ചു. എന്നാല്‍, മത്സരവിജയങ്ങളില്‍ ഇന്തോനേഷ്യയേക്കാള്‍ കൂടുതല്‍ ഇന്ത്യയും ഡെന്മാര്ക്കുമാണ്. 2011ല്‍ മാത്രമാണ് ഇന്ത്യ സുദിര്‍മന്‍ കപ്പ് നോക്കൗട്ടിലെത്തിയത്.