കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പാ കമാൽ ദഹാൽ എന്ന പ്രചണ്ഡ രാജിവച്ചു. നേപ്പാളി കോൺഗ്രസ് നേതാവിനു കസേര ഒഴിഞ്ഞുകൊടുക്കാമെന്ന കരാർ മാനിച്ചാണ് രാജി. പാർലമെന്റിലെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസ് നേതാവ് ഷെർ ബഹദൂർ ദ്യൂബെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്യത്തോടായി നടത്തിയ ടിവി പ്രസംഗത്തിലാണ് മാവോയിസ്റ്റു നേതാവായ പ്രചണ്ഡ രാജിക്കാര്യം അറിയിച്ചത്.