ഡമാസ്കസ്: ആലപ്പോയുടെ കിഴക്കൻ മേഖലയിൽ സിറിയൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഐഎസിന്റെ യുദ്ധകാര്യമന്ത്രി അബു മുസാബ് അൽ മാസ്രി കൊല്ലപ്പെട്ടു. സൈനിക നടപടിയിൽ സൗദികളും ഇറാക്കികളും ഉൾപ്പെടെ ഐഎസിന്റെ മറ്റു 12 ഉന്നതർക്കും ജീവഹാനി നേരിട്ടെന്നു സിറിയൻ സ്റ്റേറ്റ് ടിവി അറിയിച്ചു.