ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ വിശ്വസ്തനായിരുന്ന വിവാദ സന്യാസി ചന്ദ്രസ്വാമി(66) അന്തരിച്ചു.പക്ഷാഘാതത്തെത്തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന 1991-96 കാലത്ത് അധികാരകേന്ദ്രമായിരുന്നു ചന്ദ്രസ്വാമി. റാവുവിന്റെ ഉറ്റ സഹായിയും ആധ്യാത്മിക ഉപദേശകനുമായിരുന്നു ഇദ്ദേഹം.
ബ്രൂണെയ് സുൽത്താൻ, വിഖ്യാത നടി എലിസബത്ത് ടെയ്ലർ, ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ, ആയുധ ഇടപാടുകാരൻ അഡ്നാൻ ഖഷോഗി, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരെല്ലാം ചന്ദ്രസ്വാമിയിൽനിന്ന് ഉപദേശം സ്വീകരിച്ചിരുന്നവരാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിൽ ചന്ദ്രസ്വാമിയുടെ പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനെ കബളിപ്പിച്ച കേസിൽ 1996ൽ ചന്ദ്രസ്വാമി അറസ്റ്റിലായിരുന്നു. 2011ൽ വിദേശ വിനിമയ ചട്ട ലംഘന കേസിൽ ചന്ദ്രസ്വാമിക്ക് സുപ്രീംകോടതി ഒന്പതു കോടി രൂപ പിഴ ചുമത്തിയിരുന്നു. നിരവധി സാന്പത്തിക ക്രമക്കേട് കേസുകളിൽ ഉൾപ്പെട്ടിരുന്നു.
നേമി ചന്ദ് എന്നറിയപ്പെടുന്ന ചന്ദ്രസ്വാമി ജൈനമതക്കാരനായിരുന്നു. ചന്ദ്രസ്വാമി കുട്ടിയായിരുന്ന കാലത്ത് കുടുംബം രാജസ്ഥാനിൽ നിന്ന് ഹൈദരാബാദിലെത്തി.