റോബോട്ടുകളെപ്പോലെ അറിവ് നേടുകയല്ല, ഉത്തരവാദിത്വബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഉത്തമ പൗരന്മാരെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു രാഷ്ട്രപതി പ്രണാബ് മുഖർജി. ലവ് ഡെയിൽ ലോറൻസ് സ്കൂളിന്റെ 159-ാമത് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അറിവ് നേടുന്നതുപോലെ തന്നെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്കൂൾ വിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ടെന്നു രാഷ്ട്രപതി ഓർമിപ്പിച്ചു. മൂല്യങ്ങൾ വളർത്തുന്നതിനൊപ്പം ഇന്ത്യയെ മഹത്തായ രാഷ്ട്രമാക്കുന്നതിന് ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിനും കടമയുണ്ട്. ഭാവിയുടെ വെല്ലുവിളികളെ നേരിടുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും നല്ല മനുഷ്യരായി വളരുന്നതിനു സഹായിക്കുന്നതിനുമാണ് സ്കൂൾ വിദ്യാഭ്യാസം പ്രാധാന്യം നൽകേണ്ടെതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
തമിഴ്നാട് ഗവർണർ സി. വിദ്യാസാഗർ റാവു അധ്യക്ഷത വഹിച്ച ചടങ്ങിൽ തമിഴ്നാട് മന്ത്രി എസ്.പി. വേലുമണി, സ്കൂൾ ചെയർമാൻ കേശവ് ദേശിരാജ, ഹെഡ്മിസ്ട്രസ് സംഗീത ചീമ എന്നിവർ സന്നിഹിതരായിരുന്നു.ഇന്നലെ രാവിലെ ഡൽഹിൽ നിന്നു പ്രത്യേക വിമാനത്തിൽ കോയന്പത്തൂരിൽ എത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഷ്ട്രപതിയും സംഘവും ഉൗട്ടിയിലെത്തിയത്.
ഉൗട്ടിയിൽനിന്നു ജോർജ് കള്ളിവയലിൽ