ഇന്ത്യയുടെ മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍
11:58 PM May 23, 2017 | Deepika.com
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ അന്താരാഷ്്ട്ര മത്സരങ്ങള്‍ ഇനി സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും. ഒപ്പം ഹോട്ട്സ്റ്റാറിലും കാണാം. ജൂണ്‍ ആറിന് നേപ്പാളിനെതിരേയാണ് ഇനി ഇന്ത്യ കളിക്കുന്നത്. തൊട്ടുപിന്നാലെ എഎഫ്സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്ഗിസ്ഥാനെതിരേ ഹോം മത്സരമുണ്ടാകും. ചാമ്പ്യന്‍സ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പാണ് മറ്റൊരു അന്താരാഷ്്ട്ര പോരാട്ടം. നാലു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 18 മുതല്‍ 27 വരെ നടക്കും. ഓഗസ്റ്റ് മുതല്‍ എല്ലാ മാസത്തിലും ഇന്ത്യ വിവിധ മത്സരങ്ങളില്‍ കളിക്കും.