ലക്നോ: സംസ്ഥാനത്തെ ദരിദ്രജനവിഭാഗങ്ങൾക്ക് ഒരു ദിവസം ഒരുനേരത്തെ ആഹാരം പദ്ധതിയുടെ ഭാഗമായി ഉത്തർപ്രദേശ് സർക്കാർ അഞ്ചു രൂപയ്ക്ക് ഊണ് പദ്ധതി നടപ്പാക്കുന്നു. ചോറ്, ചപ്പാത്തി. പരിപ്പുകറി, ഇലക്കറി. പപ്പടം എന്നിവ ഉൾപ്പെടുന്ന ഭക്ഷണമാണ് അഞ്ചുരൂപയ്ക്ക് നല്കുന്നതെന്നു മന്ത്രി ലക്ഷ്മിനാരായൺ ചൗധരി പറഞ്ഞു.