ശ്രീനഗർ: വടക്കൻ കാഷ്മീരിലെ നൗഗാം സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ജവാന്മാർക്ക് വീരമൃത്യു. നാലു ഭീകരരെ സുരക്ഷാസൈന്യം വധിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമത്തിനിടെ ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്നലെ ഒരു ജവാൻകൂടി വീരമൃത്യു വരിച്ചതായും രണ്ടു ഭീകരരെക്കൂടി വധിച്ചതായും സൈനികവൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രണ്ടു ജവാന്മാർക്ക് ജീവഹാനി നേരിട്ടു; രണ്ടു ഭീകരരെ വധിച്ചു.