കർണൂൽ: ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് ചെറുലാപാട് നാരായണ റെഡ്ഡിയും അനുയായി സാംബശിവുദുവും അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൃഷ്ണഗിരി ഗ്രാമത്തിലാണു സംഭവം.
വേൽദുർത്തിയിൽ ഒരു വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന നാരായണ റെഡ്ഡിയും അനുയായിയും സഞ്ചരിച്ചിരുന്ന കാർ അക്രമിസംഘം ട്രാക്ടർകൊണ്ട് ഇടിച്ചുവീഴ്ത്തിയശേ ഷം ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂർത്തിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ടയാളാണു നാരായണ റെഡ്ഡി. കൊലപാതകത്തിൽ പ്രതിഷേധിച്ച് കർണൂലിൽ ഇന്ന് വൈഎസ്ആർസി ബന്ധിന് ആഹ്വാനം ചെയ്തു.