കോട്ടയം, തിരുവനന്തപുരം ചാന്പ്യന്മാർ
11:47 PM May 21, 2017 | Deepika.com
മാന്നാനം: 34-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ പെൺകുട്ടികളുടെ കിരീടം തിരുവനന്തപുരത്തിനും ആൺകുട്ടികളുടെ കിരീടം കോട്ടയത്തിനും. ഫൈനലിൽ തിരുവനന്തപുരം 90-84ന് തൃശൂരിനെ തകർത്തു. ഇടവേളയ്ക്കു പിരിയുന്പോൾ തിരുവനന്തപുരം 31-46ന് പിന്നിലായിരുന്നു. 37 പോയിന്റുമായി ശ്രീകലയുടെ മിന്നുന്ന പ്രകടനവും ചേർന്നതോടെ തിരുവനന്തപുരം ജയത്തിലേക്കു കുതിച്ചു. ശ്രീകലയ്ക്ക് അമീഷ ജോസ് (17 പോയിന്റ്), ജിജി എസ്. (11 പോയിന്റ്) എന്നിവരിൽ നിന്ന് മികച്ച പിന്തുണയും ലഭിച്ചു. തൃശൂരിനായി അപർണ സദാശിവൻ (24 പോയിന്റ്) ടോപ് സ്കോററായി. പെൺകുട്ടികളിൽ മൂന്നാം സ്ഥാനം കോട്ടയവും ആൺകുട്ടികളിൽ ആലപ്പുഴയും സ്വന്തമാക്കി. കോട്ടയം 41-20ന് കണ്ണൂരിനെയും ആലപ്പുഴ 61-46ന് തൃശൂരിനെയും തോൽപ്പിച്ചു. ട്രോഫികൾ ജോസ് കെ. മാണി എംപി. വിതരണം ചെയ്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം കിരീടം നിലനിര്‍ത്തി. ഫൈനലില്‍ കോട്ടയത്തെ ആണ്‍കുട്ടികള്‍ 69-42ന് ഇടുക്കിയെ തോല്‍പ്പിച്ചു. ജെറോം പ്രിന്‍സ് 23 പോയിന്റുമായി ടോപ് സ്കോററായി. ഡേവിഡ് സി.വി., ഡിയോയ് എന്നിവര്‍ 12 പോയിന്റ് വീതം സ്കോര്‍ ചെയ്തു.