ന്യൂഡൽഹി: തമിഴ്നാട്ടിലെ കോട്ടാർ രൂപതയുടെ ബിഷപ്പായി റവ. ഡോ. നസറീൻ സൂസൈ നിയമിതനായി. ബിഷപ് ഡോ. പീറ്റർ റെമിജിയൂസ് വിരമിക്കുന്ന ഒഴിവിലാണിത്. രാജാക്കലമംഗലംതുറൈയിൽ 1963- ഏപ്രിൽ 13നാണു ഡോ. സൂസൈയുടെ ജനനം. 1988 -ൽ വൈദികനായി. ലുവെയ്നിലും റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലും പഠിച്ചു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പൂനമല്ലി അടക്കം പല സെമിനാരികളിലും അധ്യാപകനായിരുന്നു.