റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - കസാക്കിസ്ഥാന്റെ യാരോസ്ലാവ സഖ്യം പുറത്ത്. സെമിയില്‍ സാനിയയുടെ മുന്‍ കൂട്ടുകാരി മാര്‍ട്ടിന ഹിംഗിസ് - യുംഗ് ജാന്‍ ചാന് സഖ്യമാണ് സാനിയ സഖ്യത്തെ തോല്പിച്ചത്. സ്കോര്‍: 3-6, 6-7. മൂന്നാം സീഡ്ായ സാനിയ സഖ്യം ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ മാര്‍ട്ടിന ട്രവിസാന്‍ - സാറ എറാനി സഖ്യത്തെ 6-4, 6-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ -ഉറുഗ്വെയുടെ പാബ്ലോ കുവാസ് സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായ.ി. പിയറി ഹ്യൂഗ്സ് - നിക്കോളാസ് മഹൂത് സഖ്യത്തോടാണ് ബൊപ്പണ്ണ സഖ്യം തോറ്റത്. സ്കോര്‍: 6-7, 7-6, 10-12.
പുരുഷ വിഭാഗം സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്പെയ്നിന്റെ റാഫേല്‍ നദാല്‍ അപ്രതീക്ഷിതമായി തോല്‍വി വഴങ്ങി. ഓസ്ട്രിയയുടെ ഡോമിനിക് തീം ആണ് നദാലിനെ അട്ടിമറിച്ചത്. സ്കോര്‍: 4-6, 3-6. ഈ വര്‍ഷം നദാലിന്റെ ആദ്യ കളിമണ്‍കോര്‍ട്ട് പരാജയമാണിത്. രണ്ടു ഫൈനലുകളിലും തീമിനെയാണ് നദാല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.
സാനിയ, ബൊപ്പണ്ണ സഖ്യം പുറത്ത്, നദാലും
12:00 AM May 21, 2017 | Deepika.com