മാന്നാനം: സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം തൃശൂരിനെയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ഇടുക്കിയെയും നേരിടും. ഇന്നലെ നടന്ന പെണ്‍കുട്ടികളുടെ സെമിയില്‍ തിരുവനന്തപുരം കണ്ണൂരിനെ 65-36നു തകര്‍ത്തു. തൃശൂര്‍ കോട്ടയത്തെയും തോല്‍പ്പിച്ചു. സ്കോര്‍: 66-56.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയെ 72-62നു പരാജയപ്പെടുത്തിയാണ് ഇടുക്കി കലാശപ്പോരിന് അര്‍ഹരായത്. നിലവിലെ ചാമ്പ്യന്മാരായ കോട്ടയം തൃശൂരിനെ 57-25 എന്ന സ്കോറിനു പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ ഫൈനല്‍ ഉച്ചകഴിഞ്ഞ് 3.30നും ആണ്‍കുട്ടികളുടേത് 5.00നും നടക്കും.
യൂത്ത് ബാസ്കറ്റ് ഫൈനല്‍ ഇന്ന്
12:00 AM May 21, 2017 | Deepika.com