എ ബില്യൺ ഡോളർ ഡ്രീംസ്: സച്ചിൻ മോദിയെ കണ്ടു

11:55 PM May 19, 2017 | Deepika.com
ന്യൂ​ഡ​ല്‍ഹി: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​ന്‍റെ ജീ​വ​ച​രി​ത്രം ആ​ധാ​ര​മാ​ക്കി​യു​ള്ള “സ​ച്ചി​ന്‍: എ ​ബി​ല്യ​ണ്‍ ഡോ​ള​ര്‍ ഡ്രീം​സ്’’ എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കു​ന്ന​തി​നാ​ണ് സ​ച്ചി​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​ത്. സ​ച്ചി​ന്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് മോ​ദി ചി​ത്ര​ത്തേ​ക്കു​റി​ച്ച് കേ​ട്ട​തെ​ന്നും ചി​ത്ര​ത്തി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി നേ​ര്‍ന്നെ​ന്നും മാ​സ്റ്റ​ര്‍ബ്ലാ​സ്റ്റ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ത​ന്‍റെ ക്രി​ക്ക​റ്റ് ജീ​വി​ത​ത്തി​ലെ ന​ല്ല നി​മി​ഷ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല മോ​ശം അ​വ​സ്ഥ​ക​ളും ചി​ത്ര​ത്തി​ല്‍ വി​വ​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​നെ പി​ടി​ച്ചു കു​ലു​ക്കി​യ കോ​ഴ വി​വാ​ദ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ടെ​ന്നും സ​ച്ചി​ന്‍ പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച ഏ​റെ നേ​രം നീ​ണ്ടു നി​ന്നു. ഭാ​ര്യ അ​ഞ്ജ​ലി​ക്കൊ​പ്പ​മാ​ണ് സ​ച്ചി​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍ശി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റും ആ​ദ്യ​ഗാ​ന​വും പു​റ​ത്തി​റ​ങ്ങി ദി​വ​സ​ങ്ങ​ള്‍ക്ക​കം ത​ന്നെ വ​ന്‍ ഹി​റ്റാ​യി​രു​ന്നു. ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ട്രെ​യി​ല​റും ഗാ​ന​വും ഇ​തു​വ​രെ ക​ണ്ട​ത്. ചി​ത്രം മെ​യ് 26 ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​തി​നി​ടെ, കേ​ര​ളം, ഛത്തീ​സ്ഗ​ഡ്് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ചി​ത്ര​ത്തി​ന് നി​കു​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്.