റിയോ ഡി ഷാനെറോ: അടുത്തമാസം അര്‍ജന്റീന, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന അന്താരാഷ്്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് പരിശീലകന് ടിറ്റെ 24 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സൂപ്പര്‍ താരങ്ങളായ ഡാനി ആല്‍വ്സ്, മാഴ്സെലോ, മിറാന്‍ഡ, മാര്‍ക്കിഞ്ഞോസ് തുടങ്ങിയ പ്രമുഖരും ടീമിലില്ല. മോണക്കോയുടെ സെന്റര്‍ ബാക്കായ ജെമേഴ്സണ്‍, കൊറിന്ത്യന്‍സിന്റെ മധ്യനിര താരം റോഡ്രിഗ്വിഞ്ഞോ, ഷാക്തര്‍ സ്ട്രൈക്കര്‍ ടായ്സണ്, എന്നിവര്‍ ടീമിലെത്തി. അതേസമയം, കുറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ചെല്‍സി പ്രതിരോധതാരം ഡേവിഡ് ലൂയിസ് ടീമിലെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരം ഗബ്രിയേല്‍ ജീസസ് ടീമിലുണ്ട്.
തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്ന നെയ്മര്‍, ഡാനി ആല്‍വ്സ്, മാഴ്സെലോ എന്നിവര്‍ക്ക് പരിക്കു പറ്റാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വക്താവ് പറഞ്ഞു. ജൂണ്‍ ഒമ്പതിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അര്‍ജന്റീന - ബ്രസീല്‍ പോരാട്ടം.
ബ്രസീല്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: ഡിയേഗോ ആല്‍വ്സ്, വേവെര്ട്ടണ്, എഡേഴ്സണ്
പ്രതിരോധനിര:
ഡേവിഡ് ലൂയിസ്, ഗില്‍, ജമേഴ്സണ്‍, റോഡ്രിഗോ കായിയോ, തിയാഗോ സില്‍വ, അലക്സ് സാന്‍ഡ്രോ, ഫാഗ്നര്, ഫിലിപ്പെ ലൂയിസ്, റഫീഞ്ഞ.
മധ്യനിര: ഫെര്‍ണാണ്ടീഞ്ഞോ, ഗിലിയാനോ, ലൂക്കാസ് ലിമ, പൗളീഞ്ഞോ, ഫിലിപ്പെ കുടീഞ്ഞോ, റാനാറ്റോ ആഗസ്തോ, റോഡ്രിഗിഞ്ഞോ, വില്യന്.
മുന്നേറ്റനിര: ഡിയേഗോ സോസ, ഡഗ്ലസ് കോസ്റ്റ, ഗബ്രിയേല്‍ ജീസസ്, ടായ്സ
നെയ്മറില്ലാതെ അര്‍ജന്റീനയ്ക്കെതിരേ
11:55 PM May 19, 2017 | Deepika.com