ഡമാസ്കസ് : മധ്യസിറിയയിലെ ഹമാ പ്രവിശ്യയിലെ സർക്കാർ നിയന്ത്രിത ഗ്രാമങ്ങളിൽ ആക്രമണം നടത്തിയ ഐഎസ് ഭീകരർ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 52 പേരെ കൊലപ്പെടുത്തി. ഐഎസിന്റെ 15 പോരാളികൾക്കും ജീവഹാനി നേരിട്ടെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഷിയാകൾ പാർക്കുന്ന ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. പിടികൂടിയ ഏതാനും ഗ്രാമീണരെ ഭീകരർ ശിരച്ഛേദം ചെയ്തു .