മാന്നാനം കെഇ കോളജിൽ കായിക താരങ്ങൾക്ക് അവസരം
11:57 PM May 18, 2017 | Deepika.com
മാന്നാനം (കോട്ടയം): മാന്നാനത്ത് പ്രവർത്തിക്കുന്ന കുര്യാക്കോസ് ഏലിയാസ് കോളജിൽ (കെ.ഇ കോളജ്) 2017-18 അധ്യാന വർഷത്തിലേക്ക് കായിക താരങ്ങളെ തേടുന്നു. വോളിബോൾ, ബാസ്കറ്റ്ബോൾ ഗെയിമുകളിൽ പ്രാവീണ്യം തെളിയിച്ച ആൺകുട്ടികൾക്കാണ് അവസരം. ഇതിനായി നടത്തുന്ന സെലക്ഷൻ ട്രയലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്പോർട്സ് സർഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകളുമുൾപ്പെടെ 23ന് മൂന്ന് മണിക്ക് കോളജ് ഒാഫീസിൽ ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണം, പഠന പരിശീലനം, താമസം തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447738162,