ധാക്ക:നാല് അവാമി ലീഗ് പ്രവർത്തകരെ 2002ൽ കൊലപ്പെടുത്തിയ കേസിൽ പ്രതിപക്ഷ ബിഎൻപി നേതാവ് ഉൾപ്പെടെ 23 പേർക്കു ബംഗ്ളാ കോടതി വധശിക്ഷ വിധിച്ചു.
23 പേരിൽ നാലുപേർ ഒളിവിലാണ്. ബിഎൻപി യൂണിറ്റ് പ്രസിഡന്റ് അബുൾ ബഷാർ കാഷു ഉൾപ്പെടെ ബാക്കി 19 പേരും ഇന്നലെ വിധി പ്രസ്താവിച്ച നാരായൺഗഞ്ച് കോടതിയിൽ ഹാജരായിരുന്നു. കൊല്ലപ്പെട്ട നാലുപേരിൽ ഒരാൾ അവാമി ലീഗിന്റെ വിദ്യാർഥി വിഭാഗം നേതാവായിരുന്നു.