+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുത്തലാഖ് മതവിരുദ്ധമെന്നു സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കില്ല: മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ന്യൂ​ഡ​ൽ​ഹി: നൂ​റ്റാ​ണ്ടു​ക​ളാ​യി മു​സ്‌ലിം സ​മു​ദാ​യം പി​ന്തു​ട​രു​ന്ന മു​ത്ത​ലാ​ഖ് ആ​ചാ​രം മ​ത​വി​രു​ദ്ധ​മാ​ണെ​ന്നു സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​കാ​രി​ക്കാ​നാ​കി​ല്ലെ​ന്ന് മു​സ്‌ലിം വ്യ​ക്തി​നി
മുത്തലാഖ് മതവിരുദ്ധമെന്നു സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കില്ല: മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ന്യൂ​ഡ​ൽ​ഹി: നൂ​റ്റാ​ണ്ടു​ക​ളാ​യി മു​സ്‌ലിം സ​മു​ദാ​യം പി​ന്തു​ട​രു​ന്ന മു​ത്ത​ലാ​ഖ് ആ​ചാ​രം മ​ത​വി​രു​ദ്ധ​മാ​ണെ​ന്നു സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​കാ​രി​ക്കാ​നാ​കി​ല്ലെ​ന്ന് മു​സ്‌ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്. 1400 വ​ർ​ഷ​ങ്ങ​ളാ​യി പി​ന്തു​ട​രു​ന്ന ആ​ചാ​ര​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നാ​കി​ല്ല.
ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ം നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ണ​ത ശ​രി​യ​ല്ല. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​നു ശ​രി​യ​ല്ലെ​ന്നു തോ​ന്നു​ന്ന​തുകൊ​ണ്ടു മാ​ത്രം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു ശ​ഠി​ക്കാ​നാ​കി​ല്ല. ഇ​തി​ൽ യു​ക്തി​യു​മി​ല്ല.

മു​ത്ത​ലാ​ഖി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം വ​രു​ത്തു​ന്ന​തി​നോ​ട് എ​തി​ർ​പ്പി​ല്ല. എ​ന്നാ​ൽ, ഇ​ത് അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. മാ​റ്റ​ങ്ങ​ൾ സ​മു​ദാ​യ​ത്തി​ന് അ​ക​ത്തു നി​ന്നാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും ബോ​ർ​ഡി​നുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ സു​പ്രീംകോ​ട​തി​യി​ൽ വാ​ദി​ച്ചു. വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ളു​ടെ പേ​രി​ൽ ചോ​ദ്യം ചെയ്യാ​നാ​കി​ല്ല. രാ​മ​ൻ ജ​നി​ച്ച​ത് അ​യോ​ധ്യയി​ലാ​ണെ​ന്ന ഹി​ന്ദു​ക്ക​ളു​ടെ വി​ശ്വാ​സംപോ​ലെ ത​ന്നെ​യാ​ണി​ത്.

രാ​മ​ൻ ജ​നി​ച്ച​ത് അ​യോ​ധ്യയി ലാ​ണെ​ന്ന​തു വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ത​ത്വങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ ​വി​ശ്വാ​സ​ത്തെ ചോ​ദ്യംചെ​യ്യു​ന്ന​തി​ൽ അ​നൗ​ചി​ത്യ​മു​ണ്ടെ​ന്നും സി​ബ​ൽ വി​ശ​ദീ​ക​രി​ച്ചു.

ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു നൂ​റ്റാ​ണ്ടു​ക​ളാ​യി പി​ന്തു​ട​ർന്നു പോ​രു​ന്ന സം​വി​ധാ​ന​മാ​ണ് വ്യ​ക്തി​നി​യ​മ​ങ്ങ​ൾ. വ​സ്ത്ര​ധാ​ര​ണം, വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷ​ാക​ർ​ത്തൃ​ത്വം, മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​യെ​ല്ലാം ബാ​ധി​ക്കു​ന്ന വ്യ​ക്തി​നി​യ​മ​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ലി​നു പ​രി​മി​തി​ക​ളു​ണ്ടെ​ന്നും സി​ബ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ത​മ്മി​ലു​ള്ള ക​രാ​റാ​ണെ​ന്നി​രി​ക്കേ മ​റ്റു​ള്ള​വ​ർ​ക്ക് അ​തി​ൽ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. മു​ത്ത​ലാ​ഖ് സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ൾ ഹ​ദീ​സു​ക​ളി​ലും മ​റ്റു​മു​ണ്ടെ​ന്നും സി​ബ​ൽ പ​റ​ഞ്ഞു.

മു​ത്ത​ലാ​ഖ് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധമെ​ന്ന് ഉ​ത്ത​ര​വി​ട്ടാ​ൽ മു​സ്‌ലിം മു​ദാ​യ​ത്തി​ലെ വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീംകാ​ട​തി​യെ നി​ല​പാട​റി​യി​ച്ചി​രു​ന്നു.