മോസ്കോ: അമേരിക്കൻ പത്രങ്ങൾ വായിക്കരുതെന്നു റഷ്യൻ വിദേശമന്ത്രാലയ വക്താവിന്റെ ഉപദേശം. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതീവരഹസ്യ സ്വഭാവമുള്ള സുരക്ഷാവിവരങ്ങൾ റഷ്യയുമായി പങ്കുവച്ചെന്ന അമേരിക്കൻ മാധ്യമ റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കുന്പോഴാണ് വിദേശമന്ത്രാലയത്തിലെ മരിയ സക്കറോവ ഈ ഉപദേശം നൽകിയത്.
നിങ്ങൾ വീണ്ടും യുഎസ് പത്രങ്ങൾ വായിക്കാൻ തുടങ്ങിയോ? വായിക്കരുത്. മറ്റു പല കാര്യങ്ങൾക്കും അവ ഉപയോഗിക്കാം. പക്ഷേ വായിക്കരുത്. ഈയിടെയായി അവ വായിക്കുന്നത് ദോഷകരം മാത്രമല്ല അപകടകരം കൂടിയായിരിക്കുകയാണ്- മരിയ ഫേസ്ബുക്കിൽ കുറിച്ചു.