ബാഴ്സലോണ: ലിവര്‍പൂളിന്റെ ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പെ കുടീഞ്ഞോ അടുത്ത സീസണില്‍ ബാഴ്സലോണയില്‍ കളിച്ചേക്കും. തനിക്ക് ബാഴ്സയില്‍നിന്ന് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്ന് കുടീഞ്ഞോ വെളിപ്പെടുത്തി. ബാഴ്സ പോലെ ഒരു ക്ലബ്ബിന്റെ ഓഫറില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലിവര്‍പൂളിനും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 7.6 കോടി യൂറോയ്ക്കാണ് (ഏകദേശം 650 കോടി രൂപ) കുടീഞ്ഞോയെ ബാഴ്സ കൂടാരത്തിലെത്തിക്കാന്‍ നോക്കുന്നത്. ബാഴ്സ താരം നെയ്മറുടെ ഇടനിലയിലാണ് കുടീഞ്ഞോ ബാഴ്സയിലെത്തുന്നത്. അങ്ങനെയെങ്കില്‍ ലോകത്തെ വിലയേറിയ നാലാമത്തെ താരമായി കുടീഞ്ഞോ മാറും. അതിനിടെ, അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനായും ബാഴ്സലോണ നോട്ടമിട്ടതായി റിപ്പോര്‍ട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് ടീമുകള്‍ ഗ്രീസ്മാനെ തേടുന്നു എന്ന വാര്‍ത്തയ്ക്കിടെയാണ് ബാഴ്സയുടെ താത്പര്യവും വെളിയില്‍ അറിയുന്നത്. ഗ്രീസ്മാന് ബാഴ്സയിലേക്കു പോകാനാണത്രേ കൂടുതല്‍ താത്പര്യമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2.4 കോടി യൂറോയ്ക്കാണ് ഗ്രീസ്മാന് അത്ലറ്റിക്കോ മാഡ്രിഡിലെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ക്ലബ് കൈമാറ്റമാണ് ബാഴ്സ ഗ്രീസ്മാനിലൂടെ ലക്ഷ്യമിടുന്നത്.
മെസി-സുവാരസ്-നെയ്മര്‍ സഖ്യത്തോടൊപ്പം ഗ്രീസ്മാന്റെ പേര് കൂടി വന്നാല്‍ ലോകത്തെ ഏറ്റവും അപകടകരമായ മുന്നേറ്റനിര ബാഴ്സയുടേതാകും.
ഈ സീസല്‍ അത്ലറ്റിക്കോ മാഡ്രിഡിനായി ഈ ഫ്രഞ്ച് താരം 29 ഗോളുകളും 11 അസിസ്റ്റുകളും നേടിയിരുന്നു.
കുടീഞ്ഞോയ്ക്കും സമ്മതം
11:31 PM May 16, 2017 | Deepika.com