ബംഗളൂരു - ബഗാന് ഫൈനല്‍ ഞായറാഴ്ച
11:31 PM May 16, 2017 | Deepika.com
കട്ടക്ക്: ഫെഡറേഷന് കപ്പ് ഫൈനലില്‍ ബംഗളൂരു എഫ്സി, കോല്‍ക്കത്തയിലെ മോഹന്‍ബഗാനുമായി ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനല്‍. സെമിയില്‍ ബംഗളൂരു ഐസോളിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയപ്പോള്‍ ഈസ്റ്റ്ബംഗാളിനെയാണ് മോഹന്ബഗാന് പരാജയപ്പെടുത്തയത്. സ്കോര്‍ 2-0. ഡാരില്‍ ഡഫിയും (35) ബല്‍വന്ദ് സിംഗുമാണ് (84) മോഹന്‍ബഗാനായി ഗോള്‍ നേടിയത്. പരമ്പരാഗത വൈരികളായ ബഗാന്റെയും ഈസ്റ്റ്ബംഗാളിന്റെയും പോരാട്ടം അത്യന്തം വാശിയേറിയതായിരുന്നു.