ലണ്ടന്‍: അടുത്ത മാസം ആദ്യം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളെ കാത്തിരിക്കുന്ന കോടികളുടെ സമ്മാനത്തുക. 22 ലക്ഷം ഡോളറാണ് വിജയികള്‍ക്ക് ലഭിക്കുക. ആകെ സമ്മാനത്തുകയില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയെ അപേക്ഷിച്ച് അഞ്ച് ലക്ഷം ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
45 ലക്ഷം ഡോളറാണ് ആകെ സമ്മാനത്തുകയായി ബിസിസിഐ മാറ്റി വച്ചിരിക്കുന്നത്. ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 11 ലക്ഷം ഡോളര്‍ ആണ് സമ്മാനത്തുകയായി ലഭിക്കുക.
സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 450,000 ഡോളറും ലഭിക്കും. ഒരോ ഗ്രൂപ്പിലേയും മൂന്നാം സ്ഥാനക്കാര്‍ക്ക് 90,000 ഡോളറും നാലാം സ്ഥാനക്കാര്‍ക്ക് 60,000 ഡോളറുമാണ് പ്രതിഫലം.
ലോകത്തെ ഏറ്റവും മികച്ച എട്ട് ടീമുകളുടെ പോരാട്ടം ജൂണ്‍ ഒന്നിന് ആരംഭിക്കും. ഇംഗ്ലണ്ടും വെയ്ൽസുമാണ് വേദിയാകുന്നത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്.
കോടികളുടെ കിലുക്കവുമായി ചാമ്പ്യന്‍സ് ട്രോഫി
11:31 PM May 16, 2017 | Deepika.com