മാന്നാനം(കോട്ടയം): മുപ്പത്തിനാലാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്, പെണ് വിഭാഗങ്ങളില്‍ കോട്ടയത്തിനു വിജയത്തുടക്കം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം തിരുവനന്തപുരത്തെ 44-17 എന്ന സ്കോറിനു തകര്‍ത്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിനെ 36-4 എന്ന സ്കോറിനു കശക്കിയാണ് കോട്ടയം ജയമാഘോഷിച്ചത്. കോട്ടയത്തിനു വേണ്ടി ആന്മേരി സക്കറിയ 12 പോയിന്റ് നേടി. ഹൈദരാബാദില്‍ നടക്കുന്ന ദേശീയ യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ ഇതില്‍നിന്നാണ് തെരഞ്ഞെടുക്കുന്നത്. പെണ്‍കുട്ടികളുടെ മറ്റു മത്സരങ്ങളില്‍ ആലപ്പുഴ കൊല്ലത്തെയും (41-12) എറണാകുളം പത്തനംതിട്ടയെയും (27-9) തിരുവനന്തപുരം കാസര്‍ഗോഡിനെയും (33-9) പരാജയപ്പെടുത്തി.
ആണ്‍കുട്ടികളുടെ വിഭാഗം പൂള് എയില്‍ കോട്ടയം തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത് 13 പോയിന്റ് നേടിയ ജറോം പ്രിന്‍സിന്റെയും എട്ടു പോയിന്റ് നേടിയ നിധിന് ബാബുവിന്റെയും മികവിലാണ്. 14 ജില്ലകളില്‍നിന്നുള്ള ടീമുകൽ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നു.
കോട്ടയത്തിനു വിജയത്തുടക്കം
11:31 PM May 16, 2017 | Deepika.com