ബെയ്ജിംഗ്: വൺ ബെൽറ്റ് വൺ റോഡ് (ഒബോർ) പദ്ധതിയിൽ ഇന്ത്യയുടെ ആശങ്ക തള്ളി ചൈന. ചൈന- പാക് സാന്പത്തിക ഇടനാഴി പദ്ധതിയുടെ ഒരു ഭാഗം മാത്രമാണെന്നും കാഷ്മീർ വിഷയത്തിലെ ചൈനീസ് നിലപാടിൽ മാറ്റമില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
2013ലാണ് ബെൽറ്റ് ആൻഡ് റോഡ് ആശയം ജനിക്കുന്നത്. ഇപ്പോൾ പദ്ധതിയിൽ നൂറിലേറെ രാജ്യങ്ങളും സംഘടനകളും സഹകരിക്കുന്നുണ്ട്. ചൈന-പാക് സാന്പത്തിക ഇടനാഴി ഒബോറിന്റെ ആദ്യ സംരംഭമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പാക് അധിനിവേശ കാഷ്മീരിലൂടെ സാന്പത്തിക ഇടനാഴി കടന്നു പോകുന്നതിനാൽ, ഒബോർ ഉച്ചകോടിയിൽനിന്ന് ഇന്ത്യ പിൻമാറിയിരുന്നു.