പോചെഫ്സ്ഫ്രും: വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കു ലോക റിക്കാര്‍ഡ് കൂട്ടുകെട്ട്. ദക്ഷിണാഫ്രിക്കയിലെ പോചെ ഫ്സ്ഫ്രുമിൽ നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിൽ അയർ ലൻഡിനെതിരേ ഓപ്പണർമാരായ ദീപ്തി ശര്‍മയും പൂനം റൗത്തും ഓപ്പണിംഗ് വിക്കറ്റില്‍ 320 റണ്‍സിന്റെ ലോക റിക്കാര്‍ഡ് സഖ്യമുണ്ടാക്കി. മത്സരത്തിൽ ഇന്ത്യ 249 റൺസിന്റെ വൻ ജയം സ്വന്തമാക്കുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്നു വിക്കറ്റിന് 358 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ അയർലൻഡ് 40 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. ദീപ്തി-പൂനം കൂട്ടുകെട്ട് 45.3 ഓവറിലാണ് പിരിഞ്ഞത്. 160 പന്ത് നേരിട്ട് 188 റണ്സാണെടുത്തദീപ്തി 27 ഫോറും രണ്ടു സിക്സും പറത്തി. വനിതാ ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 116 പന്തില്‍ 109 റണ്‍സ് നേടിയ പൂനം റിട്ടയേഡ് ഔട്ടായി. 11 ഫോറാണ് പൂനം പായിച്ചത്. അവസാന ഓവറുകളില്‍ ശിഖ പാണ്ഡെ (27) റണ്‍സ് അടിച്ചുകൂട്ടി.
വനിത ക്രിക്കറ്റില്‍ റിക്കാര്‍ഡ് കൂട്ടുകെട്ട്
11:47 PM May 15, 2017 | Deepika.com