വത്തിക്കാൻസിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം 24നു വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ട്രംപിനെക്കുറിച്ചു മുൻകൂട്ടി വിധി പ്രസ്താവിക്കാനില്ലെന്നും കൂടിക്കാഴ്ചാവേളയിൽ അഭിപ്രായങ്ങൾ ഇരുകൂട്ടരും തുറന്നുപറയുമെന്നും മാർപാപ്പ പറഞ്ഞു.
ഒരാൾക്കു പറയാനുള്ളതു കേൾക്കുന്നതിനു മുന്പ് അയാളെക്കുറിച്ചു വിധി പ്രസ്താവിക്കുന്ന സ്വഭാവം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോർച്ചുഗലിലെ ഫാത്തിമയിൽനിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ പത്രലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാർപാപ്പ.
കുടിയേറ്റം,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായമുള്ള ട്രംപുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു ലേഖകർ ആരാഞ്ഞപ്പോഴാണു മാർപാപ്പ നിലപാടു വ്യക്തമാക്കിയത്.