ഒടുവില്‍ ജയം നേടി റോയല്‍ ചലഞ്ചേഴ്സ്
11:20 PM May 14, 2017 | Deepika.com
ന്യൂഡല്‍ഹി: ഐപിഎലിലെ അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സ് എടുത്ത ു. മറുപടി ബാറ്റിംങ്ങിന് ഇറങ്ങി ഡൽഹി 151 റൺസിന് എല്ലാവരും പുറത്തായി. വിരാട് കോഹ്ലി (45 പന്തില്‍ 58), ക്രിസ് ഗെയ്ൽ (38 പന്തില്‍ 48) എന്നിവരാണ് ബംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പതിഞ്ഞ തുടക്കമാണ് ബംഗളൂരുവിൽനിന്നുണ്ടായത്. 66 റണ്‍സാണ് ഗെയ്ൽ-കോഹ്ലി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. ഇതിനുശേഷം മറ്റുള്ള ബാറ്റ്സ്മാന്മാര്ക്ക് വന്‍ സ്കോറുകള്‍ നേടാനുമായില്ല. പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവച്ചു.