സൂ​പ്പ​റായി പൂ​ന പ്ലേഓഫിന്

11:20 PM May 14, 2017 | Deepika.com
പൂ​ന: ക്രി​ക്ക​റ്റി​ല്‍ ബൗ​ള​ര്‍മാ​രു​ടെ റോ​ള്‍ വെ​റും ബൗ​ളിം​ഗ് മെ​ഷീനു തു​ല്യ​മെ​ന്ന് പ​രി​ഭ​വി​ച്ച​വര്‍ക്ക് ആ​ശ്വാ​സ​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ മ​ഹാ​രാഷ്‌ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന​ത്. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ പ്ലേ ​ഓ​ഫി​നു​ള്ള ടീ​മി​നെ നി​ര്‍ണാ​യി​ക്കു​ന്ന​തി​നു​ള്ള പൂ​ന സൂ​പ്പ​ര്‍ജ​യ​ന്‍റ്-​കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് മ​ത്സ​ര​ത്തി​ല്‍ പൂ​ന ത​ക​ര്‍പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​നു പൂ​ന കീ​ഴ​ട​ക്കി. ജ​യ​ത്തോ​ടെ പൂ​ന ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ ക്വാ​ളി​ഫ​യിം​ഗ് മ​ത്സ​ര​ത്തി​ല്‍ മും​ബൈ ആ​ണ് പൂ​ന​യു​ടെ എ​തി​രാ​ളി​ക​ള്‍.

ആ​ദ്യം ബാ​റ്റ് ചെ​യ്ത് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് 15.5 ഓ​വ​റി​ല്‍ 73 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. പൂ​ന 12 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​മാ​ക്കി 78 റ​ണ്‍സ് നേ​ടി. പൂ​ന​യു​ടെ പേ​സ​ര്‍മാ​രും ഒ​പ്പം ഓ​സ്‌​ട്രേ​ലി​യ​ന്‍ സ്പി​ന്ന​ര്‍ ആ​ദം സാം​പ​യും പി​ച്ചി​ലെ ഈ​ര്‍പ്പം മു​ത​ല​യാ​ക്കി പ​ന്തെ​റി​ഞ്ഞ​പ്പോ​ള്‍ പ​ഞ്ചാ​ബി​ന് അ​വ​രു​ടെ ഐ​പി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ സ്‌​കോ​റി​ലേ​ക്ക് ഒ​തു​ങ്ങേ​ണ്ടി​വ​ന്നു. രണ്ടു വിക്കറ്റ് വീഴ്ത്തിയ ഉനദ്കടാണ് മാൻ ഓഫ് ദ മാച്ച്.

ടോ​സ് നേ​ടി​യ പൂ​ന നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത് പ​ഞ്ചാ​ബി​നെ ബാ​റ്റിം​ഗി​നു വി​ട്ടു. പൂ​ന നാ​യ​ക​ന്‍റെ തീ​രു​മാ​നം ശ​രി​യെ​ന്ന് ആ​ദ്യപ​ന്ത് ത​ന്നെ തെ​ളി​യി​ച്ചു. ജ​യ​ദേ​വ് ഉ​ന​ദ്ക​ട് എ​റി​ഞ്ഞ ആ​ദ്യ ഓ​വ​റി​ന്‍റെ ആ​ദ്യപ​ന്തി​ല്‍ വി​ക്ക​റ്റ്. മാ​ര്‍ട്ടി​ന്‍ ഗ​പ്ടി​ല്‍ അ​ടി നേ​രേ മ​നോ​ജ് തി​വാ​രി​യു​ടെ കൈ​ക്കു​ള്ളി​ല്‍.

മും​ബൈ​ക്കെ​തി​രേ മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യ്‌​ക്കൊ​പ്പം ഷോ​ണ്‍ മാ​ര്‍ഷ് ചേ​ര്‍ന്ന​പ്പോ​ള്‍ പ​ഞ്ചാ​ബ് തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ചു. മൂ​ന്നാം ഓ​വ​ര്‍ എ​റി​ഞ്ഞ ഉ​ന​ദ്ക​ടി​ന്‍റെ ആ​ദ്യ പ​ന്തി​ല്‍ സാ​ഹ ന​ല്‍കി​യ ക്യാ​ച്ച് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ന​ഷ്ട​മാ​ക്കി. ആ ​ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്ത് സാ​ഹ സി​ക്‌​സ് പ​റ​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ പ​ഞ്ചാ​ബ് തി​രി​ച്ചു​വ​രു​മെ​ന്ന് തോ​ന്നി​ച്ചു. എ​ന്നാ​ല്‍ ഈ ​കൂ​ട്ടു​കെ​ട്ടി​നു 19 റ​ണ്‍സി​ന്‍റെ ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മാ​ര്‍ഷി​നെ (10) ഷാ​ര്‍ദൂ​ല്‍ ഠാ​ക്കൂ​ര്‍ സ്മി​ത്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ അ​ഞ്ച് റ​ണ്‍സ് കൂ​ടി​യെ​ത്തി​യ​പ്പോ​ള്‍ ഇ​യോ​ന്‍ മോ​ര്‍ഗ​നെ (4) റ​ണ്ണൗ​ട്ടാ​യി. അ​ടു​ത്ത ഊ​ഴം രാ​ഹു​ല്‍ തെ​വാ​ടി​യ​യു​ടേതാ​യി​രു​ന്നു.

നാ​ലു റ​ണ്‍സ് മാ​ത്ര​മെ​ടു​ത്ത തെ​വാ​ടി​യ​യെ ഠാ​ക്കൂ​ര്‍ ഉ​ന​ദ്ക​ടി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. അ​പ്പോ​ള്‍ പ​ഞ്ചാ​ബി​ന്‍റെ സ്‌​കോ​ര്‍ നാ​ലി​നു 31 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍. ഒ​രു റ​ണ്‍സ് കൂ​ടി സ്‌​കോ​ര്‍ബോ​ര്‍ഡി​ലെ​ത്തി​യ​ശേ​ഷം റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പ​ഞ്ചാ​ബ് നാ​യ​ക​ന്‍ ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍ പു​റ​ത്താ​യി. ഠാ​ക്കൂ​റി​ന്‍റെ പ​ന്തി​ല്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യ്ക്കാ​യി​രു​ന്നു ക്യാ​ച്ച്. ഇ​തി​നു​ശേ​ഷം സാ​ഹ-​അ​ക്‌ഷര്‍ പ​ട്ടേ​ല്‍ കൂ​ട്ടു​കെ​ട്ടി​ന്‍റെ 19 റ​ണ്‍സാ​ണ് പ​ഞ്ചാ​ബി​നെ അ​മ്പ​ത് ക​ട​ത്തി​യ​ത്. ഈ ​കൂ​ട്ടു​കെ​ട്ട് ഡാ​നി​യ​ല്‍ ക്രി​സ്റ്റി​ന്‍ പൊ​ളി​ച്ചു. സാ​ഹ​യെ (13) ധോ​ണി പി​ടി​കൂ​ടി. അ​ധി​കം വൈ​കാ​തെ പ​ട്ടേ​ലും (22) ക്രി​സ്റ്റി​ന്‍റെ പ​ന്തി​ല്‍ ധോ​ണി​ക്കു ക്യാ​ച്ച് ന​ല്‍കി. സ്വ​പ്‌​നി​ല്‍ സിം​ഗി​നെ (10) ഉ​ന​ദ്ക​ട് ധോ​ണി​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. അ​വ​സാ​ന​ത്തെ ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ സാം​പ പി​ഴു​ത​തോ​ടെ പ​ഞ്ചാ​ബി​ന്‍റെ പോ​രാ​ട്ടം തീ​ര്‍ന്നു. ഷാ​ര്‍ദു​ല്‍ ഠാ​ക്കൂ​ര്‍ മൂ​ന്നും ഉ​ന​ദ്ക​ട്, ക്രി​സ്റ്റി​ന്‍, സാം​പ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ രാ​ഹു​ല്‍ ത്രി​പാ​ഠി​യെ (28) ന​ഷ്ട​മാ​യെ​ങ്കി​ലും അ​ജി​ങ്ക്യ ര​ഹാ​നെ​യും ( 34 നോ​ട്ടൗ​ട്ട്), സ്റ്റീ​വ​ന്‍ സ്മി​ത്തും (15 നോ​ട്ടൗ​ട്ട്) കൂ​ടു​ത​ല്‍ വി​ക്ക​റ്റ് വീ​ഴ്ച​യു​ണ്ടാ​ക്കാ​തെ വി​ജ​യം ന​ല്‍കി. അ​ക്‌ഷര്‍ പ​ട്ടേ​ലി​നാ​യി​രു​ന്നു ഏ​ക വി​ക്ക​റ്റ്.