ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ സുമിത് നേടിയ വെള്ളി മെഡലോടെ ഇന്ത്യ ആകെ പത്ത് മെഡലുകള്‍ സ്വന്തമാക്കി. ഒരു സ്വര്‍ണം, അഞ്ച് വെള്ളി, നാലു വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ മലര്‍ത്തിയടിച്ച് നേടിയത്.
ബാങ്കോക്കില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ ഒമ്പത് മെഡലുകളാണ് ഇന്ത്യ നേടിയത്. പുരുഷന്മാരുടെ 125 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഇറാന്റെ യാദോല മുഹമ്മദഡ്കാസെം മൊഹെബിയോട് കീഴടങ്ങി. സ്വര്‍ണത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ഗുസ്തിതാരം ഇറാനിയന്‍ താരത്തിനു മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്താതെ 6-2ന് കീഴടങ്ങി. സുമിത്തിനെ കൂടാതെയുള്ള മറ്റ് ഫ്രീസ്റ്റൈല്‍ താരങ്ങള്‍ ഇന്നലെ നേരത്തേ തന്നെ പുറത്തായിരുന്നു.
ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കു പത്ത് മെഡലുകള്‍
11:20 PM May 14, 2017 | Deepika.com