ഖത്തീഫ്: സൗദിയിലെ അവാമിയ നഗരത്തിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ മരിച്ചു. ലഹരി- ആയുധ മാഫിയയാണു വെടിവയ്പ്പു നടത്തിയത്. വെടിവയ്പ്പിൽ 14 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. പ്രദേശത്തു വികസനപ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിലായിരുന്നു വെടിവയ്പ്പ്. സുരക്ഷാ സേനയ്ക്കു നേരെയും വഴിയാത്രക്കാർക്കു നേരെയും സംഘം വെടിവയ്പ്പു നടത്തി. മേഖലയിലെ വികസനത്തിനു എതിരുനിൽക്കുന്നവരാണ് അക്രമികൾ.